കുറുക്ക്
മൊബൈല്‍ ഫോണൊന്നും ഇല്ലാതിരുന്ന കാലത്ത് നടന്ന കഥയാണ്...
വലിയ ബിസിനസ്സുകാരായിരുന്നുവെങ്കിലും 'മുറിഞ്ഞോടത്ത് ഉപ്പ് തേക്കാത്തോരാ'യിരുന്നു പാര്‍ട്ട്ണര്‍മാര്‍ 'ജോസ് ആന്‍ഡ് വറീത് '. യാത്ര പോവുകയാണെങ്കില്‍ കൊച്ചിക്കായാലും കല്‍ക്കത്തക്കായാലും വഴീയിലെ പൈപ്പ് വെള്ളം കുടിച്ചേ രണ്ടു പേരും പോവൂ . ഖരഭക്ഷണം 'വെള്ളച്ചോറും മൊളകിരുമ്പീതും'.
ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു കേസിന്‍റെ വിധി കേൾക്കാന്‍ ഒരു ദിവസം മദിരാശിക്കു മുണ്ടുചുറ്റിയ ജോസിനെ വറീത് ഉപദേശിച്ചു :
" ഡാ, കേസ് വിധ്യായാ അപ്പളയ്ക്കപ്പ വിളിച്ചോളോ ട്ടാ. പിന്നേയ് ഒരു കാര്യണ്ട്. വിളിക്കുമ്പോ നീട്ടിപ്പിടിക്കരിക്കോ!. ഇള്ള കാര്യം രണ്ട് വാക്കിലൊതുക്ക്യോളോ ട്ടാ. പണ്ടാറം എസ്റ്റീഡ്യാ ! ങ്ഹാ ...സെക്കന്റ്നാ കാശ് . ഡാ ശവീ നീയ് കേക്ക്ണ്ടാ?
'അയ് ! ഒന്ന് ചുമ്മാരിക്ക് ഗഡി! ഇയ്ക്കറിഞ്ഞൂടെ ?. എന്ന്യാ പഠിപ്പിക്കണേ നീയ് !"
അടുത്ത ദിവസം വിധി കേട്ട ശേഷം കോടതിക്കടുത്തുള്ള ബൂത്തിൽ കയറി ജോസ് ഡയല്‍ ചെയ്തു .
പാര്‍ട്ട്‌ണര്‍ ഫോണെടുത്തു: "അലോണ്‍ "
"ഡാ ശവീ, അറിഞ്ഞു ട്ടാ! . "
"ങ്ഹ! എന്തായീഡാ!?"
" മ്മള് ഊഊഊ.....ട്ടാ!"
കട്ട്..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ