പന്തിപ്പട
ചാണകം മെഴുകിയ നിലത്ത് പന്തിപ്പായ വിരിച്ച് ഇലയിട്ടു ചോറും സാമ്പാറും ഒഴികെയുള്ള വിഭവങ്ങളെല്ലാം വിളമ്പി ഗ്ലാസുകളില്‍ വെള്ളം പാര്‍ന്നതിനുശേഷമേ പണ്ടൊക്കെ വിവാഹസദ്യക്ക് ക്ഷണിതാക്കളെ പന്തിയില്‍ കടത്തിയിരുത്തിയിരുന്നുള്ളു. . മാത്രവുമല്ല ആദ്യത്തെ ഒന്നോ രണ്ടോ പന്തി 'വരന്റെ കൂട്ടര്'ക്കായി സംവരണവും ചെയ്തിരുന്നു. കൂറ്റൻ നാക്കിലയില്‍ വിഭവങ്ങള്‍ വിധിയാംവണ്ണം നിരന്നു കഴിഞ്ഞാല്‍ കുടുംബത്തിലെ തലമൂത്ത കാരണവര്‍ വന്നു വിളമ്പലിന്റെ കൃതകൃത്യത പരിശോധിക്കും. എല്ലാം ഭദ്രമെന്ന് ബോധ്യപ്പെട്ടാല്‍ വായില്‍ കൊഴുത്തു നിറഞ്ഞ മുറുക്കാന്‍ സദ്യപ്പന്തലിനു വെളിയിലെ തെങ്ങിന്റെ കടയ്ക്കലേക്ക് പാറ്റി തുപ്പും. എന്നിട്ട് മൂത്ത അനന്തരവനെ വിളിച്ചു പറയും.
"മാധവാ, എന്നാനി അമാന്തിക്കണ്ടാ. അവരെ വിളിച്ചോള്വാ!."
കേട്ട ക്ഷണം മരുമകന് പന്തലിനു പുറത്തു വന്നു സമീപസ്ഥരും ദൂരസ്ഥരും മൊത്തത്തില്‍ കേള്‍ക്കാന്‍ പാകത്തില്‍ മേപ്പടി നിര്‍ദ്ദേശം ഉച്ചത്തിൽ ഭാഷാന്തരീകരിക്കും.
"ന്നാ ഇരിക്കാം. വരന്റെ കൂട്ടക്കാര് ആരൊക്ക്യാച്ചാ അവര്‍ ആദ്യരിക്ക്യാ!".
പിന്നെ വരന്റെ സംഘത്തിലെ പ്രമാണിമാരില്‍ ഒരാളെ അടുത്തുവിളിച്ച് സ്വന്തക്കാരെ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം രഹസ്യം കേള്‍ക്കാനെന്നപോലെ കഴുത്തു വെട്ടിച്ചു നീട്ടിയ അയാളുടെ കാതിലോതിയശേഷം ഒരു നുള്ള് പട്ടണം പൊടി മൂക്കില്‍ വലിച്ചു കയറ്റി ആയതിലുണ്ടായ ചോരക്കണ്ണുകളുമായി മറ്റു തിരക്കുകളില്‍ വ്യാപൃതനാവാനെന്നവണ്ണം അന്തര്‍ധാനം ചെയ്യും .
ക്ഷണപ്രഖ്യാപനം കേള്‍ക്കുന്നതോടെ തുറന്നു കിട്ടിയ ഗ്രീന്‍ചാനലിലൂടെ വരന്റെ ആള്ക്കാർ അച്ചടക്കത്തോടെ വരിയായി പന്തലിനുള്ളിലേക്ക് പ്രവേശിക്കും. മെതിയടിയിട്ടു ശ്രീകോവിലിലേക്കു വരുന്ന മേല്‍ശാന്തിക്കെന്നപോലെ കരക്കാരും ദേശി ബന്ധുക്കളും കയ്യകലമിട്ടു ഭവ്യതയോടെ വഴിമാറിക്കൊടുക്കും
ആദ്യപന്തി ഉണ്ടെണീറ്റാല്‍ കല്യാണി, കാര്‍ത്തു, കാളി, പാറു, തങ്ക തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് നാമധാരികളായ അടിച്ചുതളിക്കാരികൾ ചൂലും കൊമ്പുമുറവുമായി വന്ന് പരേഡും പരിചമുട്ടും നടത്തി കളം വെടിപ്പാക്കിയതിനുശേഷമേ അടുത്ത പന്തിക്ക് ഇലയിടൂ. തുടര്‍ന്ന് കണിശമായ തനിയാവര്‍ത്തനം.

തറവാട്ടുമുറ്റത്ത് ഓലയും മുളയും കവുങ്ങും ട്രില്ലീസും ഈത്തപ്പനയോലയും കെട്ടിയുയർത്തിയ പന്തലിന്റെ പരിമിതിക്കുള്ളിൽ 'നാടാകെക്കല്ല്യാണം' വെടിപ്പായി നടത്തിയിരുന്നു പണ്ടൊക്കെ!
കാലം മാറി, കഥ മാറി, സദ്യാവസ്ഥകളമ്പേ മാറി. ആണ്‍പെണ്‍ വീട്ടുകാരുടേയും കരക്കാരുടേയും സഹകരണത്തിന്റെ മസൃണമായ ആ നാളുകള്‍ ഇന്ന് മാഞ്ചുവട്ടിലെ മധുരിക്കും ഓർമ്മകൾ മാത്രം. പുഷ്പാഞ്ജലി, നീരാഞ്ജലി, ബാഷ്പാഞ്ജലി, ചൂഡാമണി, കൌസ്തുഭം, ഉഡ്യാണം, പാഞ്ചജന്യം, പാലയ്ക്കാമോതിരം ഇത്യാദി പേരുകളുള്ള കല്ല്യാണമണ്ഡപങ്ങളിലാണ് ഇപ്പോള്‍ സംഭവം. കെട്ടു കഴിഞ്ഞു ഊട്ടുപുരകളില്‍ നോക്കെത്താദൂരം വരിയിട്ട മടക്കുമേശകളില്‍ വിഭവങ്ങളൊക്കെ നിരന്ന ഇലകളിലേക്ക് ഉണ്ണികളെ വിളിക്കുന്നത് ഇപ്പോള്‍ ആദ്യപന്തിക്ക് മാത്രം. വരന്റെ വീട്ടുകാർക്കുള്ള പ്രഥപരിഗണനയും ഇസെഡ് കാറ്റഗറി സുരക്ഷയും എടുത്തു കളഞ്ഞിരിക്കുന്നു. സീറ്റ് കിട്ടിയവന് കിട്ടി. പടവെട്ടി വേണം പന്തിയിലിരിക്കാന്‍.
റിലീസ് പന്തിക്കു ടിക്കറ്റ് കിട്ടി മടമടാ ഉണ്ടുകൊണ്ടിരിക്കുന്ന ഭാഗ്യവാന്മാര്ക്ക് പിന്നില്‍ അടുത്ത ഷോയ്ക്കു വേണ്ടി രണ്ടോ മൂന്നോ പേര് രണോല്‍സുകരായി അര്‍ദ്ധമണ്ഡലത്തില്‍ നില്‍പ്പുണ്ടാവും. ഉണ്ടവൻ എഴുന്നേറ്റാല്‍ പിന്മുറക്കാരിൽ ഒരാൾക്ക് കരുത്തു തെളിയിച്ച് പാന കഴിഞ്ഞ കളംപോലെ കിടക്കുന്ന എച്ചിലിലക്കു പിന്നില്‍ അടുത്ത പന്തിക്ക് കടന്നിരിക്കാം. ഇരിപ്പവകാശത്തിനു വേണ്ടിയുള്ള പിന്നാംപുറക്കാരുടെ അഭ്യാസക്കാഴ്ച്ചക്കിടയില്‍പ്പെട്ട് തടി കേടാവാതെ രക്ഷപ്പെടുകയെന്നത് ഉണ്ടുകൊണ്ടിരിക്കുന്നവന്റെ റിസ്കായിരിക്കും. ദേഹപീഡയേൽക്കാതെ ഉണ്ണണമെന്നുള്ളവര്‍ക്ക് പ്രോപ്പര്‍ ചാനലില്‍ ഇല കിട്ടുന്നതുവരെ പിടിച്ചുനില്‍ക്കാനായി ഊണ് കഴിഞ്ഞു കൈകഴുകി തുപ്പുന്നതിന്റെ തൊട്ടടുത്തു തന്നെ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മുറുക്കാന്‍ കൌണ്ടറില്‍ ചെന്ന് സുപ്പാരി വിതരണം ചെയ്യാന്‍ ഗുസ്തി കൂടുന്ന ആറു മുതൽ പത്തുവരെ പ്രായമുള്ള പിള്ളേരിൽനിന്നും ഒരു ചെറുനാരങ്ങ ഇരന്നു വാങ്ങി ഓട്ട കുത്തി നീരൂറ്റിക്കുടിച്ച് റീചാര്‍ജ് യ്യാം. അല്ലെങ്കില്‍ തൊട്ടടുത്ത ബീവറേജസ് ഔട്ട്ലെറ്റിലെ തിരുപ്പതി ക്യൂ അറ്റംമുട്ടി നില്ക്കാം.
പട ജയിച്ചു വേണം പന്തിയിലിരിക്കാന്‍ എന്ന മത്സരാധിഷ്ടിത വ്യവസ്ഥ വികാസം പ്രാപിച്ചുകൊണ്ടിരുന്ന നാളുകളില്‍ ഉണ്ടായ ഒരു സംഭവകഥയാണ് ഇനി പറയാനുള്ളത്. കൊച്ചിയിലെ ഒരു പൊതുമേഖലാ വ്യവസായ ശാലയുടെ തലവന്‍ അടുത്തൂണ്‍ പറ്റിയതിന്റെ യാത്രയയപ്പ് യോഗമാണ് സന്ദർഭം. സഹപ്രവര്‍ത്തകര്‍ നല്കിയ ഈട്ടിത്തടിയുടെ മേഡ് ഇന്‍ ചേർപ്പ് ആനക്കുട്ടിക്കും ആശംസകൾക്കും നന്ദി പറഞ്ഞ് നാലു പതീറ്റാണ്ടു പിന്നിട്ട തന്റെ ഔദ്യോഗിക ജീവിതത്തിന്റെ നാള്‍വഴികളിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സരസഭാഷയിൽ അയവിറക്കുകയായിരുന്നു അദ്ദേഹം.
കീഴുദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാനായി വീഐപി ക്ഷണിതാവായി ചിങ്ങമാസത്തിലെ ഒരു ഞായറാഴ്ച രാവിലെ നഗരത്തിലെ പ്രശസ്തമായ കല്ല്യാണമണ്ഡപത്തില്‍ തലവനെത്തി. സദസ്സിന്റെ മുന്‍നിരയില്‍ റിപ്പബ്ലിക് ദിനപരേഡിനു വിദേശ രാഷ്ട്രത്തലവനെന്നപോലെ ഒരുക്കിയ ആസനത്തില്‍ ഉപവിഷ്ടനായി ചടങ്ങുകള്‍ കണ്‍കുളിര്‍ക്കെ വീക്ഷിച്ചു. താലികെട്ടും തകിലടിയും കഴിഞ്ഞുകിട്ടിയ കയ്യൊഴിവിന്റെ തെല്ലിടയില്‍ വധൂപിതാവ് നടുത്തളത്തിലേക്കിറങ്ങിവന്നു മേലാളനെ മണ്ഡപത്തിലേക്കാനയിച്ച് നവമിധുനങ്ങളെ പരിചയപ്പെടുത്തി. കൂടെ നിർത്തി പടവും വീഡിയോയും പിടിച്ചു സന്ദർഭം രേഖയാക്കി. അനന്തരം ഔപചാരിക ബഹുമതികളോടെ സദ്യ നടക്കുന്ന ഹാളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
വാതിലടച്ച് ബന്തവസ്സാക്കി ആദ്യപന്തിക്കുള്ള വിളമ്പല്‍ നടക്കുകയായിരുന്നു ഹാളില്‍. ഉണ്ണാന്‍ വെറി പൂണ്ടു നില്ക്കുന്ന ആള്‍ക്കൂട്ടത്തിലൂടെ ഞെങ്ങിയും ഞെരുങ്ങിയും ഒരുവിധത്തില്‍ അദ്ദേഹത്തെ പ്രവേശനകവാടത്തിലെ കൊളാപ്സിബിള്‍ ഗേറ്റിനു പിന്നിലെത്തിച്ച് ഏറ്റവും മുന്നില്‍ നിര്‍ത്തി. തന്റെ ജീവിതത്തിലെ അനര്‍ഘ മുഹൂര്‍ത്തത്തിന്റെ അതിഭാവുകത്വം ഗദ്യത്തിലും പദ്യത്തിലും ആടി ഫലിപ്പിച്ച ശേഷം തുടരുപചാരങ്ങള്‍ക്കായി അടുത്ത ഒരു ബന്ധുവിനെ ചട്ടം കെട്ടി കൂടെ നിര്‍ത്തി മേലാളന് ഒരു ക്ഷമാപണവും സമ്മാനിച്ച് കല്ല്യാണഫോട്ടോ സെഷനില്‍ നിര്‍ണായകവേഷം കളിക്കാനായി തിളച്ചു മറിയുന്ന കതിര്‍മണ്ഡപത്തിലേക്ക് കുട്ടീടച്ഛൻ കുതിച്ചു. പിന്നില്‍നിന്നും വരുന്ന കടുത്ത സമ്മര്‍ദത്തെ പ്രതിരോധിക്കാനായി ഗേറ്റിന്റെ കമ്പികളില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് ബോസ്സ് ഹാളിനുള്ളിലെ രംഗചര്യകള്‍ ശ്രദ്ധിച്ചു.
വിശാലമായ ഹാള്‍. അക്ഷരമുരിയാടാതെ വിളമ്പുന്ന സബോര്‍ഡിനേറ്റുകള്‍. 'ആദ്യത്തെ വിളമ്പല്‍ പേരിനു മാത്രം ' എന്ന ഈവന്റ് മാനേജ്മെന്റ് തത്വം അക്ഷരംപ്രതി പാലിച്ചുകൊണ്ട് തവികള്‍ കറിപ്പാത്രങ്ങളില്‍ ഏകതാളം തട്ടി ഇലയില്‍ കുത്തുന്ന ശബ്ദവരിശകളാല്‍ മുഖരിതമാണ് ഹാള്‍. കരിയും ചളിയും കറപ്പാടുകളും വരയും കുറിയുമൊക്കെയായി പിക്കാസോവിന്റെ ഗൂര്‍ണിക്ക ചിത്രത്തെ അനുസ്മരിപ്പിക്കുന്ന മുട്ടിനു താഴെ ഇറക്കമുള്ള അടുക്കളത്തോര്‍ത്തു ചുറ്റി ദേഹണ്ണപ്രമാണിയാണെന്നു ഊഹിച്ചെടുക്കാവുന്ന ഒരു രോമേശന്‍ പട്ടര് തമിഴും മലയാളവും സമാസമം ചേര്‍ത്തു നല്കുന്ന നിര്‍ദേശങ്ങള്‍ക്കിടയില്‍ പെട്ടെന്നു വെട്ടിത്തിരിഞ്ഞ് വാതില്‍ക്കലേക്ക് നോക്കി വിളിച്ചു പറഞ്ഞു:

"ഡേയ് നരസു, ഐറ്റം എല്ലാം വിളമ്പി പൊറകെ കൂപ്പിട്ടാല്‍ പോതും"
അതു കേട്ടയുടന്‍ ഗേറ്റിനപ്പുറം പാറാവ് നിന്ന ഒരു കോങ്കണ്ണന് പട്ടര് നട തുറക്കാത്തതില്‍ അക്ഷമ മൂത്ത് മുറുമുറുത്തുകൊണ്ടിരുന്ന വാതില്‍പ്പുറക്കാരെ ലക്ഷ്യമാക്കി " വെപ്രാളം കൂട്ടാതെ, സാമി ശൊല്ലിയാലേ വാതില്‍ തൊറക്കൂ" എന്ന് തന്റെ കറ കളഞ്ഞ സാമിഭക്തി വെളിപ്പെടുത്തി. കോങ്കണ്ണ്. സൃഷ്ടിച്ച ആശയക്കുഴപ്പത്തില്‍ പറയുന്നത് തന്നെ നോക്കിയാണെന്ന ധാരണാവിഭ്രാന്തി പിടിപെട്ട് ഊണ് കഴിച്ചില്ലെങ്കിലും വേണ്ടില്ല ഇവിടെനിന്നൊന്നു തടിയൂരിയാല്‍ മതിയെന്ന് ബോസ്സിന് തോന്നിയത്രേ!. പക്ഷെ പിന്നില്‍ ഇരമ്പുന്ന പാരാവാരം നീന്തേണ്ടതോര്‍ത്തപ്പോള്‍ ആ മോഹം ഉപേക്ഷിക്കുകയായിരുന്നു. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു തന്നെ കയറാം എന്ന് ദൃഡനിശ്ചയം ചെയ്തു നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത് !
" ഡേയ് നരസു, തൊറക്ക്..! "
ക്യാപ്റ്റന്‍ രോമേഷ് അയ്യരുടെ ശാസനവും അതേത്തുടര്‍ന്ന് ദ്വാരപാലകന് വാതില്‍ വലിച്ചു തുറക്കുന്ന ശബ്ദവും കേട്ടതു മാത്രം ബോസ്സിന് ഓർമ്മയുണ്ട്. പിന്നെയെല്ലാം അവ്യക്തം.
ഉരുള്‍പ്പൊട്ടലില്‍ താന്‍ ഒലിച്ചു പോവുകയായിരുന്നുവെന്നും ചെന്നടിഞ്ഞിരിക്കുന്നത് ദേഹണ്ണന്‍ പട്ടരുടെ വെരിക്കോസ് വെയിന്‍ എംബ്രോയ്ഡറി വര്‍ക്കുള്ള കാല്‍പാദങ്ങളിലാണെന്നും മനസ്സിലായത് ഓര്‍മ്മ തിരിച്ചു കിട്ടിയപ്പോഴാണ്. ചിന്നിച്ചിതറിയ ഇലകള്‍ക്കും ഉപദംശങ്ങള്‍ക്കുമിടയില്‍ സര്‍വവിഭവവിഭൂഷിതരായി ചുറ്റിലും തന്നോടൊപ്പം മലര്‍ന്നു കിടക്കുന്ന പതിതരെ കണ്ടപ്പോൾ ആരും അന്യരല്ലെന്ന് ബോസിന് തോന്നി!

മുന്നില്‍ നില്ക്കുന്നവന്റെ ദേഹഭാരത്തെ പിന്തള്ളിന്റെ ഊക്കുകൊണ്ടു ഗുണിച്ചാൽ കിട്ടുന്നതു തീറ്റപ്രാന്ത് എന്ന ന്യൂട്ടോണിയന്‍ ദ്വിതീയ ചലനതത്വത്തോടൊപ്പം അന്നം തന്നെ ജീവന്, ഉണ്ണാന്‍ ഉറച്ച നായരേയും വെട്ടാന്‍ വരുന്ന പോത്തിനെയും തടുക്കാനാവില്ല തുടങ്ങിയ സനാതന സത്യങ്ങളും അന്നദ്ദേഹം കൊണ്ടറിഞ്ഞു.
തീറ്റപ്പന്തിയിലെ ദുരന്തം അതുകൊണ്ടും അവസാനിച്ചില്ലെന്നു പറഞ്ഞു ബോസ്സ് നാടകത്തിന്റെ അന്ത്യപാദത്തിലേയ്ക്ക് പ്രവേശിച്ചു. ഇരുകൂട്ടം അച്ചാര്‍, പുളിയിഞ്ചി, കാളന് ഇത്യാദി ഷഡ് രസ സപ്തവര്‍ണ കറിക്കൂട്ടുകളില്‍ ആപാദചൂഡം ഹോളി കുളിച്ച് കാല്കീഴില് പരവേശം പൂണ്ടു കിടക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മുഖ്യ കാര്യദര്‍ശിയായ തന്നെ അവജ്ഞയോടെ നോക്കിക്കൊണ്ട് കുശിനിപ്പട്ടര്‍ പറഞ്ഞുവത്രേ:
" കടവുളേ! എവിടുന്നു വന്തപ്പാ; ഇന്ത ദരിദ്രവാസി..?"
നാടകാന്തം കപിത്വം എന്ന ലാവണ്യശാസ്ത്രവും ഈ ഭരതവാക്യശ്രവണത്തിലൂടെ തനിക്കു വശമായെന്നു പറഞ്ഞുകൊണ്ടാണ് ബോസ്സ് തന്റെ മറുപടിപ്രസംഗം ഉപസംഹരിച്ചത് .....
****************
* മോണ്‍സ്റ്റര്‍ : വീകെയെന്നോട് കടപ്പാട്.
സരസമായ എഴുത്ത്....നല്ല വായന....ഇങ്ങിനെ ഒക്കെ ആണ് എന്ന് കേട്ടിട്ടുണ്ട് എല്ലായിടത്തും, ഒരിക്കല്‍ അനുഭവിച്ചിട്ടും ഉണ്ട്......ആളുകള്‍ക്ക് തിരക്ക് കൂടിയപ്പോള്‍, സദ്യ കഴിച്ചു പോകാനും വൈകി...രണ്ടു കൊല്ലം മുമ്പേ ഇത് പോലെ തിരക്ക് കണ്ടപ്പോള്‍ കല്യാണ മണ്ഡപത്തില്‍ നിന്നും നേരെ ബാറില്‍ പോയി രണ്ടെണ്ണം അടിച്ചു പൊറോട്ടയും കുറുമയും കഴിച്ചു വീട്ടില്‍ പോയി...:):)
മറുപടിഇല്ലാതാക്കൂഹ ഹ.. കുറ്റം പറയാന്‍ പറ്റില്ല. അങ്ങിനെ ചെയ്തതില്‍ സ്വാഭാവികതയ്ക്കൊപ്പം ഒരു കാവ്യനീതിയുമുണ്ട് ദേവ്. :))
മറുപടിഇല്ലാതാക്കൂI am grateful to you for one thing.I had become almost stranger to books, for the last 2decades of NRK/NRI life.I feel nostalgic when i read your blog, and thank you very much for reminding me of my good old days .
മറുപടിഇല്ലാതാക്കൂNow I am trying to regain my reading habit..
Thanks for reading my blog and the comments. And I wish you all the best in your venture to go back to books.
മറുപടിഇല്ലാതാക്കൂMadam, Thanks for reading my blog and the comments. And I wish you all the best in your venture to go back to books.
മറുപടിഇല്ലാതാക്കൂbhayankaram thanne to!
മറുപടിഇല്ലാതാക്കൂthanks
മറുപടിഇല്ലാതാക്കൂevide
മറുപടിഇല്ലാതാക്കൂ