നാള്‍വഴി
- ഡാ ശവി, ലേശം മതീട്ടാ! ആദ്യായിട്ടാ! മതി മതി നിർത്ത് ! അവളാരറിഞ്ഞാ പെശകാ; പണ്ടാറം!!"
- ഭായ്, ഒരു ഡബിള്‍ ലാർജൂടി....
- അതേയ് ഇത് ശര്യാവില്ല്യ. സംഗതി ശീലായാലേയ് പെശകാ!.
- അതേയ് ഇത് ശര്യാവില്ല്യ. സംഗതി ശീലായാലേയ് പെശകാ!.
- എന്തൂട്ട്! ഒരുഷാറില്ല്യടപ്പ. നീയ് വന്നേ. ഓരോന്ന് പിടിപ്പിക്കാം.
- ന്നലെ ആകെ കൊളായീടപ്പാ! അവള് പിടിച്ചു!. ഒന്നും പറേണ്ട ! ഇനി തൊടില്ല്യാന്ന് തലേത്തൊട്ട് സത്യം ചെയ്യണ്ടി വന്നു!
- ഔ ! കയ്യ് വെറച്ചിട്ട് വയ്യടപ്പ !. നെന്‍റെ കൈല് സാനണ്ടാ ? ഇല്ലിങ്ങെ മ്മടെ കാർഗില് തങ്കപ്പന്‍റെ കയ്യില്ണ്ടാവും. നീയൊന്നു പോയി വന്നേ. ന്നാ ഒരു ഗാന്ധി.
- നിയ്യ് പൊക്ര ശവി!. ഞാല്ല്യ. ഞാന്‍ ദേ ബടെ ഇയാൽത്തറേല് കെടക്കും. അവളോട് പോയ് പണി നോക്കാൻ പർറ!
- നിർത്തണംന്നൊക്കേണ്ട് ചങ്ങായ് ! പക്ഷെ പറ്റണ്ടേത്!!. വീട്ട്വാരൊക്കെ പറേണ പോലെ മ്മടെ പൌലോസ് മാഷടെ അടുക്കലൊന്നു പോയി നോക്ക്യാലോന്നിരീക്ക്യാ.
- അപ്പൊ പൌലോസ്മാഷും സഞ്ജീവനീം പടം മടക്കി. ഞാഞ്ഞി ചുവ്വാവില്ല്യ ന്‍റെ ചങ്ങായീ ! ന്നെ വിട്ടേക്ക്!
- ട്യേ...! ഇക്ക് ഇപ്പ കിട്ടണം ലേശം. ഇല്ലിങ്ങെ ഞാന്‍ ചാവും!
- കരേണ്ട്രീ !. യ്യ് തടി വട്യാവാൻ ഇന്യധികല്ല്യ; നീയ് സമാനിക്ക്!.
- വയ്യലോടീ !. ന്‍റെ നെഞ്ഞ് വെന്തുരുകുണുലോ ! ദൈവേ ! ഇക്ക് ശ്വാസം കിട്ടണില്ലിലോ. അയ്യോ......എന്റമ്മേ!!
- പൊന്നേ .....മാ....പ്പ് !. പോട്ടെ...........!
*********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ