കസ്റ്റമര്‍ റിലേഷൻ
സന്ധ്യക്ക് കടയില്‍ പതിവില്‍ കവിഞ്ഞ തിരക്ക നുഭവപ്പെട്ടപ്പോള്‍ പലചരക്ക് കടക്കാരന്‍ തോമുട്ടിക്ക് ടെന്‍ഷനായി. എടുത്തുകൊടുപ്പുകാരൻ ചെക്കന്‍ അമ്മക്കു സുഖമില്ലെന്നു പറഞ്ഞു നാലു മണിക്ക്പോയതാണ്. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. കല്ലുവെട്ടുകാരും, പാടത്ത് പുല്ലുവലിക്കുന്ന പെണ്ണുങ്ങളും, കുമ്മായപ്പണിക്കാരും അടുത്തുള്ള ഷാപ്പില്‍നിന്നു ലേശം മിനുങ്ങിയവരുമൊക്കെയായി പീടികക്കു മുന്നില്‍ പുരുഷാരമാണ്!
"തോമുട്ട്യേട്ടാ ഒരു അരക്കാല് മല്ലി. "
"ഇപ്പ തരാം ജാനക്യേ."
"എനിക്കൊരു റാത്തല് ശര്‍ക്കര."
"തരാം... തരാം."
"തോമുട്ട്യേ വേഗം രണ്ടെടങ്ങഴി അരീട്ത്തേ."
"അയ്, നിക്ക് വാസ്വേട്ടാ ഇപ്പ തരാന്നേയ്!."
"തോമ്വേട്ടാ ഇന്‍റെ വെളിച്ചെണ്ണ."
"തെരക്കൂട്ടാണ്ട് നിക്ക്ര ചെക്കാ! കയ്യോഴ്യേട്ടെ!"
"എത്ര നേരായി ഞാന്‍ നിക്ക്ണു തോമുട്ട്യാപ്ലേ , വീട്ടില് കുട്ട്യോള് തന്ന്യേള്ളു!."
"നിങ്ങള് കാണ്‍ണില്ല്യേ ന്‍റെ പാറൂട്ട്യേമ്മേ!. ഇക്ക് പത്ത് കയ്യൊന്നൂല്ല്യ!."
"പുവ്വാന്‍ ധിര്‍തീണ്ട്. കളിക്കാന്‍ നിക്കാണ്ട് ഒരു കിലോ തേങ്ങാപ്പിണ്ണാക്ക് എടുത്തട തോമുട്ട്യേ."
"കളിക്കാന്‍ നിക്കണത് നെന്‍റെ....! "
അതായിരുന്നു ബോയിലിംഗ് പോയിന്‍റ്.......!
പൊതിഞ്ഞുകൊണ്ടിരുന്ന ഉണക്കമുളക് നിലത്തെറിഞ്ഞുകൊണ്ട് തോമുട്ടി അലറി!
'പണ്ടാറടങ്ങീട്ട് നിങ്ങക്കൊക്കെ സാമാനം വാങ്ങാന്‍ യ്യ് ചന്തേല് എന്‍റെ പീട്യ മാത്രേ കണ്ട്ള്ളോ!?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ