ബ്രാന്‍ഡ്
ശങ്കരരേഴ്ശന്‍റെ ചായക്ലബ്ബിന്‍റെ മുറ്റത്ത് വിറകുവെട്ടിക്കൊണ്ടിരുന്ന വേലായുധന്‍ ഇടക്ക് മഴു നിലത്തിട്ട് ദേവസ്സ്യാപ്ലയുടെ പാണ്ട്യാലേല്‍ക്ക് ചെന്നു. തലയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ടഴിച്ച് വീശിക്കൊണ്ട് പറഞ്ഞു:
"ദേവസ്സ്യേട്ടാ ഒരു ഷോഡേട്ത്തേ."
വലത്തെ തോളില്‍ ചെവിയോടു ചേര്‍ത്തു വെച്ച് ദേവസ്സ്യാപ്ല പൊട്ടിച്ചു ചീറ്റിച്ചു കൊടുത്ത ഗോലിസോഡ മടമടാന്ന് കുടിച്ച് കുപ്പിയില്‍ ശേഷിച്ചത് ഉള്ളം കയ്യിലെടുത്തു മുഖത്തടിച്ചു കഴുകിയശേഷം വേലായുധന്‍ ആവശ്യപ്പെട്ടു:
" ഇന്യൊരു സിസ്സറ്. ഔ ശെന്താ ചൂട്!"
സിസ്സേര്‍സിന്‍റെ പുതിയ പാക്കറ്റ് പൊളിച്ചു നീട്ടിയ ഒരെണ്ണം വായില്‍ എറിഞ്ഞു
പിടിപ്പിച്ചപ്പോള്‍ വേലായുധന് എന്തോ പന്തികേട് തോന്നി സാധനം തിരിച്ചെടുത്തു സൂക്ഷിച്ചു നോക്കി. അത് തിരിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു:
"അയ്, ഇത് കത്തിര്യാ!ഇതല്ല ദേവസ്സ്യേട്ടാ! പനാമസിസ്സറ്ട്ക്ക്."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ