ഭാഷ
തറവാട്ടുകാരായിരുന്നു രണ്ടു പേരും.തെച്ചിക്കാട്ടെ ഗോപാലനും ശേഖരനും. സഹോദരപുത്രന്മാര്‍. പക്ഷെ സമുദായച്ചെമ്പിന്‍റെ ദുരുപയോഗത്തെച്ചൊല്ലി കവലയില്‍വെച്ചു തര്‍ക്കം ഉടലെടുത്തപ്പോള്‍ രക്തബന്ധമൊക്കെ മറന്ന് രണ്ടു പേരും പരസ്പരം തെറി വിളിച്ചു നിറഞ്ഞാടി. സരസ്വതീ പൂജയില്‍ പ്രാവീണ്യം പോരെന്നു അതു വരേക്കും തോന്നിച്ചിരുന്ന മിതഭാഷിയായ ശേഖരന്‍ ശ്രോതാക്കളേയും വിഷയത്തില്‍ ട്രിപ്പിള്‍ പീയെച്ച്ഡിയുള്ള ഗോപാലനെത്തന്നെയും അതിശയിപ്പിച്ചുകൊണ്ട് അന്യോന്യത്തില്‍ കത്തിക്കയറി. തന്നേക്കാള്‍ വയസ്സില്‍ ഇളയവന്‍റെ മുന്നില്‍ പരാജയം മണത്തപ്പോള്‍ ഗോപാലന്‍ തലയൂരാന്‍ നോക്കി.
" അയ്! അയ്യയ്യേ വഷള്! ശേഖരാ നിയ്യൊന്ന്‍ സംസര്‍ഗത്തില് സംസാരിക്ക് !."
കൊളുത്താന്‍ ഉരച്ച തീപ്പെട്ടിക്കൊള്ളി കെടുത്തിയെറിഞ്ഞ് ചുണ്ടത്തിരുന്ന കാജാ ബീഡി ശേഖരന്‍ തിരിച്ചെടുത്തു. പിന്നെ അരക്കെട്ട് മുന്നിലേക്കൊന്ന് ഇളക്കിത്തള്ളി രണ്ടും കയ്യും മലര്‍ത്തി അശ്ളീലം ചമച്ചുകൊണ്ട് പറഞ്ഞു:
"ഔ പിന്നേ! നിയ്യ് സംസാരിച്ചേര്‍ന്നത് വെള്ളത്തോളിന്‍റെ ഭാഷേലല്ലേ!!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ