പ്രതീക്ഷ
"ഹലോ."
"ബാലേട്ടാ..."
ചെന്നൈയിൽനിന്ന് ജൂനിയർ സുഹൃത്താണ് . കുറെ കാലമായി വിളിച്ചിട്ട് എന്തെങ്കിലും വിശേഷം കാണും .
"ങ്ഹാ പറേടാ."
"ബാലേട്ടൻ ഹൈദരബാദിലാല്ലേ?."
"അതെ, എങ്ങനെ മനസ്സിലായി ?."
"ഫേസ്ബുക്കില് കണ്ടു."
"ഓ."
"എല്ലാർക്കും സുഖല്ലേ?."
"സുഖം . പിന്നെന്താ വിശേഷം?."
"വിശേഷണ്ട് ബാലേട്ടാ, എൻ്റെ ബൈക്ക് കളവു പോയി."
"അയ്യയ്യോ അതെങ്ങനെ?."
"റോഡില് വെച്ച് ഹോട്ടൽല് കേറീതാ . തിരിച്ചു വന്നപ്പോ സാനല്ല്യ!."
"പുത്യേ ബൈക്കല്ലേ?."
"പിന്നെ!. നാല് മാസായിട്ടുള്ളോ!."
"ന്നട്ട് കംപ്ലെയിന്റീതോ?."
"ഉവ്വ് .നാലീസായി."
"എന്തെങ്കിലും വിവരം?."
"ഒന്നൂല്ല്യ . തുമ്പ് കിട്ടിയാ വിളിക്കാന്ന് പറഞ്ഞു. "
"കിട്ടിയാ ഭാഗ്യം അല്ലേ ?."
"മൂന്നു മാസം കഴിഞ്ഞാ രക്ഷപ്പെട്ടു!."
"അതെന്താദ് ?."
"അത് കഴിഞ്ഞാ നോൺ ട്രേസബിൾ റിപ്പോർട്ട് കിട്ടും."
"ന്നട്ടോ ?
"അപ്പൊ ഇന്ഷൂറൻസ് ക്ലെയിം ചെയ്യാൻ പറ്റും."
"അതിനു മുമ്പ് കിട്ടട്ടെ."
"വേണ്ട കിട്ടണ്ടാ ബാലേട്ടാ!. "
"എന്ത്! കിട്ടണ്ടാന്നാ!?."
"അതെ ബാലേട്ടാ ,ഇനീപ്പോ ആ വണ്ടി കിട്ടീട്ട് കാര്യല്ല്യാ."
"അതെന്താ ?."
"ഒന്നിനും കൊള്ളാണ്ട് അതിൻ്റെ ഷേപ് മാറീണ്ടാവും . ഡ്രഗ് , ഗുണ്ടാ കമ്പനികളാവും കൊണ്ട് പോയീത്. അപ്പാലോചിക്കാലോ?."
"അത് ശരി!. അപ്പൊ പോയ വണ്ടി കിട്ടരുത് അല്ലേ?."
"ഒരിക്കലും!. "
ക്ലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ