വസുധൈവ കുടുംബകം
"വസുധൈവ കുടുംബകന്ന് പറഞ്ഞാ എന്താച്ഛാ?. ക്ലാസ്സില് സെമിനാറിനാ."
"അതെന്താച്ചാ..... ലോകമേ തറവാട്. അഥവാ ലോകമാകെ ഒരൊറ്റ വീട് എന്നർത്ഥം. മൻസിലായാ?."
"ഇല്ല്യ."
"അതായത്, സമസ്ത ജീവജാലങ്ങളും ഒന്നിച്ചു കഴിയുന്ന ഒരു കുടുംബം. ഇപ്പ മൻസിലായാ?."
"ഇല്ല്യച്ഛാ!."
"ശരി. പർഞ്ഞരാം; മോൻ മ്മടെ മേപ്പറത്തെ കമലാകരമേന്‍റെ വീട്ട്വാരെ എല്ലാരേം അറീല്ല്യേ?."
"ഉവ്വ്."
"മേൻന് എത്ര മക്കളാ?."
"രണ്ട്. ശ്രീന്യേട്ടനും ജയേട്ടനും."
" അദ്ദന്നെ!. കമലാകരമേന്‍റെ വസുധൈവ കുടുംബകാ!."
"അതെന്താദച്ഛാ.?"
"മേനോൻ എന്നെസ്സെസ്, ഭാര്യ മഹിളാ മോർച്ച, മൂത്ത മോൻ സീപീയം, താഴേള്ളോൻ കോംഗ്രസ്സ്. ഇപ്പ പിടി കിട്ട്യാ?."
"കൊറേശ്ശ."
"ങ്ങ്ഹാ, ആ കൊറേശ്ശ്യന്ന്യാ അയിന്റെ മുഴൻ അർത്ഥം. ച്ചാൽ ഒരു കുടുംബത്തില് എല്ലാ പാർട്ടിക്കാരൂണ്ടെങ്ങെ നാട്ടിലാര് ഭരിച്ചാലും അല്ലലില്ലാതെ സുഖായിട്ട് ജീവിക്കാന്നർത്ഥം. ലോകാ സമസ്താ സുഖിനോ ഭവന്തൂന്നും പറേം. ശരി; നി മോൻ പോയെഴുത്യോളൂ!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ