പേരിലെന്തിരിക്കുന്നു?.
പണ്ട് ബാങ്കിന്റെ കുന്നംകുളം ശാഖയിൽ ജോലിചെയ്തിരുന്ന കാലത്ത് നടന്നതാണ്.
ആടുവളര്‍ത്തലിന് വായ്പ്പയെടുക്കാനായി ഭാര്യയും ഭര്‍ത്താവും ബാങ്കില്‍ വന്നു. ഭാര്യയെ പുറത്തിരുത്തി അയാള്‍ കൃഷി വികസന ആപ്പീസറുടെ മുന്നില്‍ ചെന്നിരുന്നു. പ്രാഥമിക അന്വേഷണങ്ങള്‍ പൂർത്തിയാക്കി ആപ്പീസര്‍ പ്രമാണപത്രം പൂരിപ്പിക്കാന്‍ തുടങ്ങി.
“എന്താ ഇയാള്‍ടെ പേര്?”
“ശങ്കു.”
“മുഴുവന്‍ പേര് പറയൂ.”
“ശങ്കരന്‍.”
“ഭാര്യേടെ പേര്?.”
“തങ്കു”
“ഏയ്, അതൊന്ന്വാവില്ല്യ!. ശരിക്ക്ള്ള പേര് പറേണം.”
“അതിപ്പോ...”
“അതിപ്പോ? എന്തേ ഭാര്യേടെ പേരറീല്ല്യെ ശങ്കരന്?.”
“തങ്കൂന്നാ വിളിക്കാറ്.”
“ വിളിപ്പേര് പോരാ. താന്‍ അവരെ വിളിക്ക്. ബെസ്റ്റ് കമ്പനി!”
ആപ്പീസര്‍ക്ക് ക്ഷമ കെട്ടു.
“ട്യേ...”
ശങ്കരന്‍ എണീറ്റ് നിന്നു പുറത്തിരിക്കുന്ന ഭാര്യയെ ഉച്ചത്തിൽ വിളിച്ചു. മുന്നില്‍ ഭാവ്യതയോടെ വന്നുനിന്ന ഭാര്യയോട് ആപ്പീസര്‍ ചോദിച്ചു:
“എന്താ നിങ്ങള്‍ടെ പേര്?.”
“ കേസി തങ്കമണി.”
"വീട്ടുപേര് ?."
"കാമ്പ്രത്ത്."
"അച്ഛന്റേയോ?."
"ചാത്തക്കുട്ടി."
"വീട്ടുപേര് ?."
"കാമ്പ്രത്ത്."
"അച്ഛന്റേയോ?."
"ചാത്തക്കുട്ടി."
മണിമണിയായി ഭാര്യ പേര് പറഞ്ഞപ്പോള്‍ ശങ്കരന്‍ ഒന്നു ചൂളി.
“ശങ്കരൻ കേട്ടില്ല്യേ തങ്കമണി പറഞ്ഞത് ?."
ശങ്കരന്‍ തല താഴ്ത്തി ഇരുന്നു.
"എന്താ സാറേ?." ഭാര്യക്ക് ആകാംക്ഷ.
"എന്താ സാറേ?." ഭാര്യക്ക് ആകാംക്ഷ.
“ഒന്നൂല്ല്യ; ഇയാള്‍ക്ക് നിങ്ങള്‍ടെ ശരിക്ക്ള്ള പേരറീല്ല്യാത്രേ!.”
ശങ്കരനെ ഈര്‍ഷ്യയോടെ ഒന്നു നോക്കി തങ്കമണി പറഞ്ഞു:
“അതിലിപ്പത്ര അല്‍ബുതൊന്നൂല്ല്യ സാറേ. “
“അയ്, അതെന്താ തങ്കമണീ?.”
“പെറ്റ തള്ളേടെ പേരന്നറീല്ല്യ അയ്ന്. ന്നട്ടല്ലേ കേട്ട്യേ പെണ്ണിന്‍റെ പേര്?.”
“അ:അ! അത്യോ ശങ്കരാ? തനിക്ക് തന്‍റമ്മേടെ പേരും അറീല്ല്യേ?.”
‘സാറേ, വെര്‍തെ മന്‍ഷ്യനേട്ട് കോഴ്യാക്കാന്‍ നിക്കാണ്ട് നടോട്യളെന്താച്ചാ കഴിച്ചേ!. പണി പക് ”
ശങ്കരന്റെ ശുണ്ഠിയും പരവേശവും പുഞ്ചിരിച്ചാസ്വദിച്ചുകൊണ്ട് ആപ്പീസർ മേല്‍നടപടികളിലേക്ക് നീങ്ങി..
--------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ