2025 ജനുവരി 27, തിങ്കളാഴ്‌ച

ഏജ് ഓഫ് റീസൺ

 

ഏജ് ഓഫ് റീസൺ

വീണ്ടും അയാൾ......
ഗുഡ് മോണിങ്ങ്!
മോണിങ്ങ്!
ഇന്ന് വൈക്യായോ?
ഇല്ല്യ.
ഓ, എനിക്കു തോന്നിയതാകും. എത്ര റൗണ്ടായി?
ഏഴ്.
ചോദിക്കട്ടെ, ഇരുപതോളം റൗണ്ട് നടക്കുമെന്നല്ല്യോ പറഞ്ഞത്? റൌണ്ട് കൃത്യമായി എണ്ണുന്നതെങ്ങിനെ?
തെറ്റിപ്പോവത്തില്ല്യോ? ഞാനാണേൽ തെറ്റിച്ചു കളയും.
അയ്നെന്താ, ഒന്നോ രണ്ടോ തെറ്റ്യാലും കൊഴപ്പൊന്നൂല്ലിലോ?
ഓ എന്നാലും. ഇവിടെ എൻ്റെ തൊട്ട ഫ്ലാറ്റിലെ കക്ഷി ചെയ്യുന്നത് പോക്കറ്റിൽ പേളിൻ്റെ മുത്തുകൾ ഇട്ടോണ്ടാ. ഒരു റൗണ്ടായാൽ പോക്കറ്റിൽ നിന്ന് ഒരു മുത്തെടുത്ത് മറ്റേ പോക്കറ്റിലിടും. അങ്ങിനെ.
അതൊക്കെ കാൽ നൂറ്റാണ്ട് മുമ്പ് അമ്പലപ്പറമ്പില് ക്രിക്കറ്റ് മാച്ചിന് അമ്പയറീയുമ്പൊ ബോളെണ്ണാൻ ചെയ്തേർന്ന പണ്യാ. അയ്ലും കണക്ക് തെറ്റാം.
അപ്പൊ പിന്നെന്തോ ചെയ്യും?
സ്വന്തക്കാരെ ഓർക്കും.
മനസ്സിലായില്ല.
ഫസ്റ്റ് റൗണ്ട് അച്ഛനെ ഓർക്കും. ഓരോ സ്റ്റെപ്പിലും അച്ഛൻ അച്ഛൻ എന്ന് മനസ്സിലുരുവിടും. സെക്കൻഡ് റൌണ്ട് അമ്മക്ക് കൊടുക്കും. തേഡ് വല്ല്യേട്ടൻ, ഫോർത്ത് വല്ല്യേച്ചി, കുഞ്ഞേച്ചി, കൊച്ചേച്ചി, ചേട്ടൻ അങ്ങനെ എട്ടായാ ഞാൻ.
അപ്പൊ നിങ്ങളെത്ര മക്കളാ ?
ആറ്.
റൈറ്റ്. അപ്പൊ എട്ടു കഴിഞ്ഞാൽ?
അടുത്ത ജനറേഷൻ. ആറ്.
അതും കഴിഞ്ഞാൽ ന്യൂജൻ?
എക്സാക്റ്റ്ലി.
മുവ്വാറ് പതിനെട്ട് പ്ലസ് രണ്ട് ഇരുപത്. അപ്പൊ മൂന്ന് തലമുറയെത്തുമ്പം അന്നത്തെ നടത്തം കഴിഞ്ഞു?
എഗ്സാക്റ്റ്ലി.
ശരിയാ, എണ്ണം ഒരിക്കലും തെറ്റത്തില്ല!
അതെ.
അച്ഛനേം അമ്മേം സഹോദരങ്ങളേം ദിവസോം ഓർക്കും! ബ്യൂട്ടിഫുൾ! സബ്ലൈം!
:
:
:
യെസ്, ദാറ്റ് മേക്ക്സ് സെൻസ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ