കോളിളക്കം
മൂർപ്പാറയിറങ്ങി കുരുടൻ കോൾ കറങ്ങി നടുമുറി ചാലുവരമ്പിലൂടെ കരയിലേക്ക് മടങ്ങുമ്പോഴാണ് സ്വപ്നത്തിലെന്നോണം എതിരെ നിന്ന് അവർ വരുന്നതു കണ്ടത്. കവിയും ചലച്ചിത്രകാരനും. കോൾ പാടത്തിൻ്റെ വെളുപ്പാൻകാല ഭംഗി നുകരാൻ ഇറങ്ങിയതാവണം. നല്ല സന്തോഷം തോന്നി. വലിയ പരിചയമൊന്നുമില്ല, എന്നാലും ഒരു ഗുഡ്മോണിങ്ങ് അടിച്ചു കളയാം, പ്രീതി നേടാം പോസിറ്റീവിറ്റി വാരി വിതറാം എന്നൊക്കെ കരുതി ഉഷാറായി നടന്നു. എതിരെനിന്നു വരുന്നവനെ അവരും കാണുന്നുണ്ട്. അപ്പോൾ കണ്ണിൽ കണ്ണിൽ നോക്കി സുപ്രഭാതം പറയാം.
തൊട്ടടുത്തെത്തിയതും ഗുഡ്മോ... എന്നുച്ചരിച്ചതും 'പരേഡ് ബായേ മൂഡ് ' അശരീരി കേട്ടിട്ടെന്നോണം രണ്ടുപേരും കിഴക്കോട്ട് വെട്ടിത്തിരിഞ്ഞ് അകലെ മലനിരകൾക്കിടയിൽ ഉദിച്ചുയർന്ന ഡി എം കെയുടെ കൊടിയടയാളം നോക്കി നിർന്നിമേഷരായി.
ചൊല്ലാൻ വന്ന അഭിവാദ്യവചനവും വിടർത്താനിരുന്ന പുഞ്ചിരിയും പകുതിക്കു വെച്ച് ഡിലീറ്റ് ചെയ്ത് ഞാൻ നടന്നു.
സങ്കടപ്പെടരുത്, അവർ മറ്റൊരു ലോകം കാണുകയാവും. അക്ഷരം കൊണ്ടും ക്യാമറക്കണ്ണുകൊണ്ടും.
നല്ല കവിതയ്ക്കും നല്ല സിനിമയ് ക്കുമായി....
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ