ടെസ്റ്റ്
"ദെവടക്കാ കുപ്പീല് വെള്ളൊക്ക്യായി?"
"തൃശ്ശൂർ. വെള്ളൊന്ന് ടെസ്റ്റീയണം."
"കെണറാ ബോറാ?"
"ബോറ്."
"ഈ ടെസ്റ്റീയാനൊക്കെ എത്ര്യാവും?"
"അത് പല വിധണ്ട്. നൂറിൻ്റേം എണ്ണൂറ്റമ്പതിൻ്റേം പാക്കേജ്ണ്ട്."
"അയ്യയ്യോ എണ്ണൂറ്റമ്പത് രൂവ്യാ?"
"ങ്ഹാ, പത്തൊമ്പത് ഘടകങ്ങള് പരിശോധിക്കും. അതാ നല്ലത്. റിസൾട്ടറ്യാൻ അഞ്ച് വർക്കിങ്ങ് ഡേട്ക്കും. സൈറ്റില് കേറി മ്മക്ക് നോക്കാം."
"ന്നാലും എണ്ണൂറ്റമ്പത് രൂപ വല്ലാണ്ട് കൂടീല്ല്യേ. നൂറിൻ്റ്യൊയാ ന്താ ദോഷം?"
"ദോഷൊന്നൂല്ല്യ, റിസൾട്ടപ്പന്നെ കിട്ടും. കുപ്പി കയ്യില് വെച്ച് ചാച്ചും ചെരിച്ചും കുലുക്കീം ഒന്ന് നോക്കി തിരിച്ച് തന്നട്ടവര് പറേം: 'വെള്ളം കണ്ടിട്ട് വല്ല്യേ കൊഴപ്പം കാണാല്ല്യാ' ന്ന്. അത്രന്നെ."
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ