സമദർശനം
കൂനിക്കൂനി കുമ്പിട്ട തല പ്രയാസ പ്പെട്ടുയർത്തുന്ന പിണറായി.
തൊട്ടും പിടിച്ചും പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന ആൻ്റെണി.
ധൃതി വേണ്ട പതുക്കെ മതി മട്ടിൽ കരുതലോടെ സുധീരൻ......
പഴയ തീ മാർക്ക് നേതാക്കന്മാരെ ചാനലുകളിൽ സ്ലോ മോഷനിൽ കാണുമ്പോൾ ഉള്ളിൽ എവിടേയോ എന്തോ കൊളുത്തി വലിക്കുന്നു.
മതി ഒന്നു വായനശാലയിൽ പോയിവരാം.
മുറ്റത്തെ ചവിട്ടുപടിയിറങ്ങുമ്പോൾടി.വി ഓഫാക്കി കൂടെ വന്നയാളോട് പറഞ്ഞു:
"എല്ലാർക്കും തീരെ വയ്യാണ്ടായി. എങ്ങന്യൊക്കെ കണ്ടതാ എല്ലാരേം ല്ലേ?."
"അതെ വല്ലാണ്ടായി എല്ലാവരും!"
ചവിട്ടുപടിയിലേക്ക് കാലെടുത്തുവെക്കുമ്പോൾ പറഞ്ഞു:
"ഞാനിപ്പൊ വരാം. വായനശാലേൽക്ക് കടന്ന്ട്ട് രണ്ടുമൂ......ഔഫ്!"
"ദേ സൂക്ഷിച്ച്! ചുമര്മ്മെ പിടിച്ചെറങ്ങ്വ!"
ശര്യാണല്ലോ, എവിടെയെങ്കിലും ഒരു പിടുത്തം എല്ലാവർക്കും വേണമെന്നാ യിരിക്കുന്നു...
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ