സ്മൃതിഭംഗം
എന്നെങ്കിലുമാരിക്കൽ പരിചയപ്പെട്ട് കാലാന്തരത്തിൽ മറന്നു പോയവരാ യിരിക്കും, ചിലർ കണ്ടുമുട്ടുമ്പോൾ ഹാർദ്ദമായി അഭിവാദ്യം ചെയ്യും:
"നമസ്‌കാരം ബാലേട്ടാ!"
മനസ്സിലായില്ലെങ്കിലും തിരിച്ച് അഭിവാദ്യം ചെയ്യുന്ന കാര്യത്തിൽ നല്ല നിഷ്‌കർഷ പാലിക്കാറുണ്ട്.
"നമസ്‌കാരം!"
"ബാലേട്ടനെന്നെ മനസ്സിലായില്ല്യാന്ന് തോന്നുണു?"
എത്ര വിദഗ്ദമായി അഭിനയിച്ചാലും കണ്ണിൻ്റെ കൃഷ്ണമണി നോക്കി കള്ളത്തരം കണ്ടു പിടിക്കുന്ന ചില വിരുതന്മാരുണ്ട്.
"ഓ പിന്നെന്താ മനസ്സിലാവാണ്ടിരി ക്കാൻ, സ്സലായി!"
"ആണോ , എന്നാ ഒന്നു പറഞ്ഞേ, ആരാ?"
മെത്തേഡ് ആക്റ്റിങ്ങിൻ്റെ മറുതല കണ്ടവനായിരിക്കും മറ്റവൻ.
കൈ കൂട്ടിയടിച്ച് തൊഴുത് കീഴടങ്ങും.
"സോറി തോറ്റു ട്ടാ, മനസ്സിലായില്ല്യ, പരിചയപ്പെടുത്തൂ പ്ലീസ്!"
"അങ്ങനെ വാ ബാലേട്ട, ബാലേട്ടൻ്റെ മോത്ത് നോക്ക്യാ അറിഞ്ഞൂടെ മനസ്സിലായിട്ടില്യാന്ന്!"
"ഗെറ്റിങ്ങ് മോർ..."
"ഓൾഡ് അല്ലേ? സാരല്ല്യ ബാലേട്ട, ടേക്കിറ്റീസി."
ഇപ്പോൾ നാണമൊക്കെ പോയി. അഭിനയവും നിർത്തി. അഭിവാദ്യം ചെയ്തവനോട് ഹൃദയം തുറക്കും:
"നമസ്കാരം, പക്ഷേ ആളെ ഓർമ്മ വരുന്നില്ല ക്ഷമിക്കണം."
"സാരല്യ ബാലേട്ട, ഞാൻ......, അന്ന് നാട്യഗൃഹത്തില്....?"
"ഓ....യെസ് യെസ്!"
അതാണ് സുഖം, ബീയിങ് നേചുറൽ....
See less
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ